സൂര്യകാന്തിപ്പൂ  - പ്രണയകവിതകള്‍

സൂര്യകാന്തിപ്പൂ  

ചൊടിയിൽ നിറച്ചൊരാപ്രേമത്തോടെ ഇതളിട്ട  സൂര്യകാന്തിപ്പൂ...


തൻ  കാമുകനെ നോക്കി മന്ദസ്മിതം പൊഴിക്കെ ..


ഇന്ന് നിൻ കാമുകനുടെ ചെങ്കതിർ കിരങ്ങൾക്കെന്തൊരു വശ്യഭാവം...


ഒരുപാടു കാതം അകലെയെങ്കിലും  നിൻ 

ചൊടിയിലെ പുഞ്ചിരി അവനറിഞ്ഞുവോ....


മന്ദമാരുതൻ ഒരു ഹംസമായ് മാറി

നിന്നിലെ സുഗന്ധമാം പ്രേമത്തെ 

അവനിലെത്തിക്കവെ 


ജ്വലിക്കുന്ന ഹൃദയത്തിൻ താഴ്വരയിൽ 

ഒരു  കുയിൽ പ്രേമഗീതം മുഴക്കി... 


ഇന്ന് നിൻ കാമുകനുടെ ചെങ്കതിർ കിരണകൾക്കെന്തൊരു  വശ്യഭാവം...


ദിനങ്ങൾ മുഴുക്കെയും ആ ഇരുഹൃദയങ്ങൾ സ്നേഹം പങ്കുവെക്കേ...


ത്രിസന്ധ്യക് ഒരു ചെമ്പൂവായ് അവൻ ചക്രവാളത്തിൽ പോയ്‌ മറയെ 


കാന്തി പൊഴിഞ്ഞൊരാ സൂര്യകാന്തിപ്പൂ അമ്മതൻ മാറിൽ ഞെട്ടറ്റു വീഴവേ..


നാളെ സൂര്യനായ് ഒരു സൂര്യ കാന്തി മൊട്ടിട്ടുരുന്നു..


up
-1
dowm

രചിച്ചത്:ജയേഷ്
തീയതി:11-10-2018 10:34:20 AM
Added by :Jayesh
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :