"കസിൻസ്" 

ഉണ്ടെനിക്കൊരു ലോകം
നിറച്ചാർത്തുകളാൽ അലംകൃതമാമൊരു ഭാവം
അതിലുണ്ടെനിക്ക് സഹവസിച്ചീടുവാൻ
വര്ണശലഭങ്ങൾപോൽ സുന്ദരമാം തോഴർ
പിറന്നതെന്നമ്മതൻ ഉദരത്തിലല്ല
വളർന്നതെന്നച്ചന്റെ കൈകളിലല്ല
എങ്കിലുമവരെന്റെ കൂടെപ്പിറപ്പുകൾ
എന്റെ ഹൃദയത്തിൻ ചോരത്തിളപ്പുകൾ
ആ ചെറു ഗോളത്തിന്നിടയിൽ
കണ്ണീരില്ല കഥനങ്ങളില്ല,
അഹംഭാവവുമസൂയയുമില്ല
നേരും സ്നേഹവും തുളുമ്പും ചെമ്പു പാത്രമാണാ ബന്ധങ്ങൾ
വിലക്കുകളാനയിക്കും കാരണവർക്കിടയിൽ
കോപ്രായങ്ങൾ കാട്ടാൻ മടികാട്ടാത്തവരാമവർ ഞങ്ങൾ-
എങ്ങനെയൊരുപോൽ ദൈവം സൃഷ്ടിച്ചു-
വൊരു കുടക്കീഴിൽ കൊണ്ടുച്ചെന്നെത്തിച്ചു
പൊട്ടിച്ചിരി നിറഞ്ഞയാ നിമിഷങ്ങൾ
നൽകുന്നു വറ്റാത്ത ഓർമ്മവസന്തങ്ങൾ
കൂടെയില്ലാത്ത നിമിഷങ്ങളിൽ
ഓർത്തിരിക്കാൻ ഓർമ്മകൾ പലതുണ്ടെങ്കിലും
ഏറെ നാൾ പിരിഞ്ഞിരിക്കയെന്നത്
ഉള്ളം പിടയ്ക്കും നോവാണ്, കണ്ണീരാണ്up
0
dowm

രചിച്ചത്:
തീയതി:11-10-2018 10:51:18 AM
Added by :Sabeela Noufal
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me