ഇരു കരങ്ങൾ  - തത്ത്വചിന്തകവിതകള്‍

ഇരു കരങ്ങൾ  

ഓർമ്മവെച്ച നാള്മുതല്ക്കെൻ
മനസ്സിലടിയുറച്ച വിശ്വാസമതു ;
"വലതുകൈ സത്കർമ്മങ്ങൾക്കുമി-
ടതുകൈ ദുഷ്ചെയ്തികൾക്കുമെന്ന സത്യം
മുറപോലെ പിൻപറ്റി നാളിതുവരെയകറ്റി
ഞാനെൻ ഇടംകൈയ്യി-
നെയെന്നോർക്കുമ്പോൾ
അകതാര് വല്ലാതെ പിടയുകയായെന്തെന്നാൽ;
കഴിഞ്ഞൊരു നാളിൽ ഞാൻ
നിലംപൊത്തി വീണുവെൻ
വലതു കരത്തിനൊരല്പം ക്ഷതവുമായി.
അന്നുമുതൽക്കിന്നോളമെൻ കര്മങ്ങളോരോന്നും
തെല്ലുമടിയില്ലാതെ നിറവേറ്റുന്നതിതായെന്നിടം കൈ
ഇരു കരങ്ങളുമൊരുപോൽ ആപേക്ഷിത-
മെന്നറിയിപ്പാനാവും ദൈവമെനിക്കീയവസരം നല്കിയതെന്നെന്റെ മനം മന്ത്രിക്കയാണിന്ന്.


up
0
dowm

രചിച്ചത്:
തീയതി:11-10-2018 11:11:01 AM
Added by :Sabeela Noufal
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me