പളുങ്കു പാത്രങ്ങൾ
അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചു
വെച്ച നൽ പളുങ്കു പാത്രങ്ങൾ
സന്ദര്ശകര്ക്കെല്ലാമതു
കൗതുകം നൽകി
വില കുതിച്ചു പൊങ്ങിയപ്പോളു
ടമസ്ഥനു തെല്ലു ഗർവ്വും കൂടി
വില്പനയ്ക്കല്ലതെൻ സമ്പാദ്യമാ
ണതെന്നയാൾ ഭംഗിവാക്കും നൽകി
ഒരുനാൾ മുറ്റത്തെ കാവൽമരം
നിലംപൊത്തി വീണു
അതിൻ കാഠിന്യത്തിൽ നിന്നു
പൊരുതിവരാനയാളേറെ നാൾകളെടുത്തു
തിരികെ അലമാരയ്ക്കരികിൽ ചെന്നു
നിന്നയാൾ പൊടുന്നനെ വാവിട്ടു കരഞ്ഞു
നിധിപോൽ സൂക്ഷിച്ച പളുങ്കുപത്രങ്ങളതാ
നിലത്തു വീണുടഞ്ഞു കിടക്കുന്നു
Not connected : |