മൗനങ്ങൾ       
    
      
 			ഒരു മിഴിനീരിൽ നിറയുന്നുവോ,
 			നിന്നിലെ പ്രണയ നൊമ്പര നിമിഷങ്ങൾ..
 
 			ഒരു മൊഴിയിൽ തീർക്കാതിരിക്കുമോ 
 			നിനക്കെന്നോടു തോന്നിയ  നീരസം?
 			വാക്കുകൾക്കിടയിലെത്തുന്ന 
 			നീണ്ട മൗനങ്ങൾ അളന്നു 
 			മുറിച്ചാലോചിച്ചുള്ള
 			തായിരുന്നുവോ?
 			               
 			നിൻവേഗത്തിനൊപ്പം
 			സഹയാത്രികനാകനെനി
 			ക്കാകില്ലയെങ്കിലും -
 			കാറ്റായ് നിന്നിലലിയാൻ 
 			ശ്രമിക്കാമിനിയി ഞാൻ.
 
 
 
      
       
            
      
  Not connected :    |