തിരിച്ചറിയൽ  - തത്ത്വചിന്തകവിതകള്‍

തിരിച്ചറിയൽ  

ഒരുപാടു കാർഡുകൾ
വലയ്ക്കുന്നകാർഡുകൾ
തിരിച്ചറിയിപ്പിക്കാൻ
ആവാത്ത വിഷമത്തിൽ.

പലതവണ ചെന്നിട്ട്
കനിയാത്തദാതാക്കൾ
മനസ്സുറപ്പിക്കാതെ
ദാതാവിനു സംശയം.
പണിപോകുമോയെന്ന
വിവാദമായിരിക്കും.

കോപ്പികൊടുത്തും
വഴക്കടിച്ചും
ഒന്നുമാകാതെ
ഉപഭോക്താവും
ദാതാവുമെന്നും
വാഗ്‌വാദങ്ങളിൽ.

ഇറക്കിവിട്ടും
മനസ്സുനൊന്തും
മയമില്ലാതെ
വർഷങ്ങളോളം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-10-2018 06:58:49 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :