സംഘടിതശക്തി  - തത്ത്വചിന്തകവിതകള്‍

സംഘടിതശക്തി  

അന്ന് ,
അവര്‍ക്ക് അയാള്‍
ഓരോ പുസ്തകങ്ങള്‍കൊടുത്തു
എന്നിട്ട് പറഞ്ഞു ...
വായിക്കൂ വളരൂ..!
അറിവാണ് ആയുധം!
വര്‍ണക്കടലാസ്സില്‍പൊതിഞ്ഞപുസ്തകങ്ങള്‍
ഇന്ന്,
ഇരുളിന്റെ മറവില്‍ വച്ച്
അവര്‍ക്കയാള് കൊടുത്തത്
ഓരോ കൊലക്കത്തികലായിരുന്നു
എന്നിട്ടുപറഞ്ഞു
ആയുധത്തിന് പകരം മറ്റൊന്നില്ല
ഇതു പഴയകാലവുമല്ല!
കാറ്റിനും മഴക്കുമൊപ്പം വന്ന ഇടി മിന്നലില്‍
ആയുധങ്ങള്‍ വെട്ടിത്തിളങ്ങി


up
0
dowm

രചിച്ചത്:
തീയതി:01-08-2012 04:43:32 PM
Added by :Mujeebur Rahuman
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :