ബാല്യങ്ങളുടെ നാടോർക്കുമ്പോൾ...
നാട്ടുവഴിപ്പച്ചയിലെ
തൊട്ടാവാടി മയക്കം.
മുക്കൂറ്റി മഞ്ഞ.
തോട്ടുവക്കത്തെ
ചെളിമണം.
ഇളകിയടുന്ന
മരപ്പാലത്തിൽ
പരൽമീനുകളെ
കാത്തിരിക്കുന്നത്...
മുറ്റം നിറക്കുന്ന
കർക്കിടക മഴയിൽ
കൂട്ടുകാരൊത്ത്
കടലാസു കപ്പലുണ്ടാക്കി
കളിക്കുന്നത്...
ഓത്തുപള്ളിയിലെ
കശുമാവിൻ തോട്ടത്തിൽ നിന്നും
അൻവർ കൊണ്ടുതരാറുള്ള
പറങ്കിമാങ്ങ മധുരം.
അമ്പലപ്പറമ്പിലെ
ആൽമരം പോലെ
തണൽത്തലോടലായ്
അച്ഛനുമമ്മയും.
തുമ്പപ്പൂ വെണ്മ പോൽ
വാൽസല്യമെൻ പെങ്ങൾ.
കമ്പ്യൂട്ടറിനു് ജീവിതം
പകുത്തു കൊടുക്കുമ്പോൾ
നാടിപ്പോൾ ഓർമകളുടെ-
യൊരു കുമ്പസാരം...
---------
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|