പ്രണയിനികളുടെരാത്രി   - പ്രണയകവിതകള്‍

പ്രണയിനികളുടെരാത്രി  

പ്രണയം,
അത് തുടങ്ങിയതും,
ഓടുങ്ങിയതും,
പറവകള്‍ കൂടനഞ്ഞുകൊണ്ടിരുന്നതും,
ഒരേ സന്ധ്യയിലാണ്!
നിന്നെ കാത്തുനിന്നിരുന്ന
ഇടവഴികളില്‍ പരന്ന നിലാവില്‍
വെറുതെ നിന്റെ മുഖം തിരഞ്ഞതും,
നിന്റെകണ്ണുകളില്‍നിന്നുംരണ്ടുതുള്ളികള്‍
ഉള്‍ക്കകലായ് നില്മ്പതിച്ച്ചതും,
ഓര്‍മ്മകള്‍ ...
പിഞ്ഞിക്കീറിയ മേഘങ്ങളെപ്പോലെ
ഗതികിട്ടാതലഞ്ഞതും,
അതേസന്ധ്യയിലാണ്
പിന്നെ,
ഞാനും എന്നോര്‍മകളുംപുറന്തള്ളപ്പെട്ട,
സ്വപ്‌നങ്ങള്‍.. നക്ഷത്രമില്ലാത്ത വിജനതയിലേക്ക്
കുതരിയോടിക്കൊണ്ടിരുന്ന..
ആരാത്രിയിലെ വിരുന്നില്‍ ..
പാനപാത്രങ്ങളില്‍ പതഞ്ഞുയര്‍ന്നത്‌
എന്റെ രക്തമായിരുന്നു..!
നിന്റെയും...?


up
0
dowm

രചിച്ചത്:
തീയതി:02-08-2012 04:04:08 PM
Added by :Mujeebur Rahuman
വീക്ഷണം:316
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :