കൈ വിട്ട് ...
സദാചാരക്കാരൊത്തുകൂടി
വിശന്നു പൊരിഞ്ഞു
കുപ്പത്തൊട്ടിയിൽ
തപ്പിയ ആദിവാസിയെ
കള്ളനാക്കി തല്ലിക്കൊന്നതു
പൊതുജനത്തെപോലെ.
വക്കീലും സർക്കാരും
കൈവിട്ടതുപോലെ.
വക്കീലിന് പണം പോരെന്നും
സർക്കാരിന് പണമില്ലന്നും.
സവർണനായിരുന്നെങ്കിൽ
ഏതുമതക്കാരനായാലും
വക്കീലുറഞ്ഞു തുള്ളിയെനേം
വെളിച്ചപാടിനെപ്പോലെ.
ജനാധിപത്യത്തിന്റെ
നട്ടെല്ലൊടിക്കുന്ന
തെരുവിന്റെ നീതിക്കു
പുതിയൊരു തൂവൽ കൂടി.
അടിയേറ്റു തളരുന്ന കൂട്ടം
ഇരയായി, സ്വാതന്ത്രം
എഴുപതായെങ്കിലും
ഏഴകൾ രക്ഷയില്ലാതെ
പ്രഹരങ്ങളേറ്റുവാങ്ങി
പ്രജാപതികളെ കൂപ്പി.
Not connected : |