ഒന്നിങ്ങു വായോ...        
    എന്നെ കളിയാക്കുവാന്‍ വേണ്ടിയാണെങ്കിലും 
 ഒന്നിങ്ങു വായോ നീ പൂങ്കുയിലേ...
 എന്നേക്കുമായ് യാത്ര ചൊല്ലുവാനെങ്കിലും
 ഒന്നിങ്ങു വായോ നീ പൂങ്കുയിലേ...
 എന്നുടെ സ്നേഹം പരമാര്ഥമല്ലന്നോ 
 ഒന്നിങ്ങു വായോ നീ പൂങ്കുയിലേ...
 എന്‍റെ മനസ്സിന്‍റെ ഭാരം കുറയ്ക്കുവാന്‍ 
 വന്നിങ്ങു പാടൂ നീ പൂങ്കുയിലേ...
 എന്നുടെ ജീവനില്‍ ആനന്ദ രേണുക്കള്‍ 
 ഇന്നു പകരുമോ പൂങ്കുയിലേ...
 എന്നിലെ മോഹങ്ങള്‍ ഊതി കെടുത്തുവാ-
 നെങ്കിലും വന്നുപോ പൂങ്കുയിലേ...
      
       
            
      
  Not connected :    |