വേലികൾ
മാലിന്യമെത്ര എന്നറിയില്ല
പാഴ്ചിലവെത്രയെന്നറിയില്ല
നഷ്ടങ്ങളെത്ര എന്നറിയില്ല
അസ്വസ്ഥമായ അന്തരീക്ഷത്തിൽ.
ആരവങ്ങളും തടസ്സങ്ങളും
അറിയില്ല ഉള്ളിലെ സംഘർഷം
പൊതുനിരത്തുകൾ നീരസത്തിൽ
ആഘോഷങ്ങളുടെ തടവറയിൽ
സന്തോഷമില്ലാതെ സങ്കടത്തിൽ
ചിരികൾ മാത്രം പുറത്തു കാട്ടി
നേരം വൈകി ദുരിതത്തിൽ
എങ്ങുമെത്താതെ വീർപ്പുമുട്ടലിൽ.
Not connected : |