അശാന്തം
മറന്നുപോയ സന്ധ്യകളേ , തിരിച്ചു വരൂ ,
അരൂപിയായെങ്കിലുമെന്നാത്മഹൃദയത്തില്‍ !
കൊഴിഞ്ഞു പോയ വസന്തങ്ങളേ,
നിറഞ്ഞു പൂക്കുക നിലാവിന്‍റെ ചില്ലയില്‍ !
പഴയൊരു കാറ്റായ്
പാരിജാതം പൂശുകയെന്നോര്‍മ്മയില്‍ .
ഏകാന്തതകള്‍ക്കപ്പുറം
സൂര്യനായ് തെളിയുന്ന സ്വപ്നങ്ങളില്‍
നീ മറന്നിട്ട ചോരത്തിണര്‍പ്പുകള്‍.
മിടിക്കുവാന്‍ മറന്നു പോയ്
നിനക്കായെന്നിലെയശാന്തമാം ഹൃദയം.
പറന്നു പോയ പക്ഷികള്‍ പാടിയ
പാട്ടുകളാണിന്നുമെന്‍ മാനസരാഗം.
അറിയാതെ നിന്നെ കണ്ടു കൊതിച്ചു പോയ്
പുലര്‍കാലമധുവായൂര്‍ന്നു പോയ് പ്രണയം.
നീ ഓര്‍ത്തിട്ടതാം സായാഹ്നം,
അന്തിവിണ്ണിന്‍ നീലത്തിണര്‍പ്പുകള്‍,
സ്വന്തമാകുവാന്‍ ഇനിയും ദൂരെയാണോര്‍മ്മകള്‍
സന്ധ്യകള്‍ക്കെത്തിപ്പിടിക്കുവാനാകാതെ
ദൂരെയാണോര്‍മ്മകള്‍
നിന്നോടൊപ്പം നിലാത്തെളി മോന്തിക്കുടിച്ചു
പുഴകടന്നുപോയൊരോര്‍മ്മകള്‍
എന്നുമെന്നെയൊറ്റയാക്കി
തനിയേപോയൊരോര്‍മ്മകള്‍
ഇനിതിരിച്ചു വരുവാനാകില്ലെങ്കിലും
ഞാനൊറ്റയ്ക്കു നിഴലും പ്രതീക്ഷിച്ചിരിക്കുന്നു
ഇനിയിതളുകള്‍ മായുവാന്‍ സന്ധ്യയുമില്ല
ഇഴപിരിയുവാന്‍ മേഘങ്ങളുമില്ല
ഇരുളുമാത്രം ഇരുളുമാത്രം
വഴിയടഞ്ഞു നില്ക്കുന്നു.
Not connected : |