ഇയ്യിടെ  - തത്ത്വചിന്തകവിതകള്‍

ഇയ്യിടെ  

ഈയിടെ ഗാന്ധി സ്വൈരമായുറങ്ങുന്നു
മദർ തെരേസ ശാന്തമായുറങ്ങുന്നു
വിവേകാനന്ദനും കുഴപ്പമില്ലാതെ.
പക്ഷെ എല്ലാവരും ജാഗ്രതയിൽ.

പട്ടേൽ എന്ത് ചെയ്യണമെന്നറിയാതെ
അതികായനായി എഴുനേറ്റുനിൽകുന്നു
ശ്രീ രാമൻ പുരുഷാന്തരത്തിന്റെ ദുഃഖത്തിൽ
ശ്രീ കൃഷ്ണനെന്നും പുഞ്ചിരിയോടെ.

അയ്യപ്പൻറെ നിഷ്ഠകളിന്നു
മുദ്രാവാക്യത്തിലും
കൈകൊട്ടിക്കളിയിലും.
അംബേദ്കറിന്നുംഉറക്കമില്ലാതെ
ഭരണഘടന തലയിലേറ്റി
ഒരു വലിയ കുറ്റവാളിയെപ്പോലെ .
കോടതിക്കെതിരെയും
അക്രമ സമരമുഖങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-11-2018 08:05:58 AM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :