ഹൈക്കു കവിതകൾ  - തത്ത്വചിന്തകവിതകള്‍

ഹൈക്കു കവിതകൾ  

തിരിച്ചറിവ്


നുണയിലൂടെ കുറെ ദൂരം നടന്നപ്പോഴാണ്
വഴി തെറ്റി യെന്നു മനസ്സിലായത്
തിരിച്ചുവരാൻ ശ്രമിച്ചപ്പോൾ ,കുറെ ആളുകൾ
അനുഗമിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടപ്പോൾ
ഇതാണ് ശരിയായ വഴിയെന്നു തിരിച്ചറിഞ്ഞതാണ്
അയാളുടെ വിജയം

വിധി

കറുത്ത കോട്ടുകൾക്കിടയിൽ പെട്ട്
വാദപ്രതി വാദങ്ങൾ കേട്ട്
പുരുഷാന്തരങ്ങൾ കാത്തിരുന്ന്
കണ്ണു കെട്ടിയ നീതിദേവതയുടെ മുന്നിൽ
സത്യം ഇന്നലെ തൂങ്ങി മരിച്ചു

ബലി

ഒരു തുള്ളി രക്തത്തിനായി
കൊതുകിന് ബലി നൽകേണ്ടത്
സ്വന്തം ജീവനാണ്

മാനവികത

പ്രളയമാണ് വന്നതെങ്കിലും
മനുഷ്യർ തമ്മിലുള്ള
പ്രണയമെന്താണെന്നു പഠി പ്പിച്ചു.

ഒരു കല്ലിന് വേണ്ടി ,ലജ്ജയില്ലാതെ അവനതു
പണയം വച്ചു


up
0
dowm

രചിച്ചത്:ശ്രീരാജ് എ എസ്
തീയതി:24-11-2018 01:42:49 PM
Added by :sreeraj
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :