അസ്തമിക്കാത്ത നക്ഷത്രങ്ങള്‍ - പ്രണയകവിതകള്‍

അസ്തമിക്കാത്ത നക്ഷത്രങ്ങള്‍ 



കൃഷ്ണാ ,ഞാന്‍ രാഗഹിമബിന്ദു
നിന്‍ കവിള്‍ തൊട്ടാലേ ഞാനലിയൂ
നിന്നാത്മപ്രണയം തൊട്ടുഞാന്‍
ഗോവര്‍ദ്ധനത്തിന്‍ ശിഖരങ്ങളില്‍
മഴയായ് പെയ്തു പോകും
കൃഷ്ണാ ,ഞാന്‍ രാഗഹിമബിന്ദു
ഗോകുലത്തിന്‍ വെണ്ണക്കുടങ്ങളില്‍
നീഹാരമായ് ഞാനലിഞ്ഞു പോകും
കൃഷ്ണാ,ഞാന്‍ പ്രണയതുഷാരമേഘം
പൂര്‍വ്വബന്ധങ്ങള്‍തന്നരയാലിലകളില്‍
ചക്രവാകങ്ങള്‍ക്കരികേ ഞാന്‍ പറന്നണയും
പീലിക്കണ്ണു പൂക്കുന്ന ചുരുള്‍മുടിയില്‍
പൂര്‍വ്വസൂര്യോദയശോഭയില്‍
അസ്തമിക്കാത്ത നക്ഷത്രമാകും
പ്രണയമായ് പുക്കുന്ന ചില്ലകളില്‍
ഹൃദയങ്ങളോര്‍മ്മതന്‍ മഴപ്പാട്ടു പാടവേ
പുഞ്ചിരിപ്പൂമേഘമാലകള്‍ ചുറ്റി നീ
പുല്ലാങ്കുഴല്‍പ്പാട്ടായൊഴുകി വരും
കൃഷ്ണാ ,ഞാന്‍ രാഗഹിമബിന്ദു
മോഹിച്ചു പോകുന്ന വസന്തങ്ങളില്‍
നിന്‍റെ വൃന്ദാവനത്തിലൊരു
പൂങ്കുയിലായ് ഞാന്‍ പറന്നു വരും
നീളെ നീളെ പൂത്തു മലര്‍ന്നു കിടക്കും
വല്ലികള്‍ക്കിടയിലൂടെ
ഗന്ധര്‍വഗാനം കേട്ടു ഞാന്‍ വരും
മണ്‍കുടങ്ങളില്‍ പൈമ്പാല്‍
നിറഞ്ഞു തുളുമ്പും സന്ധ്യകളില്‍
മോഹനമുരളികാഗാനമാധുരിയില്‍
ഗോകുലം ഗോപികാ മധുരം
കൃഷ്ണാ ,ഞാന്‍ രാഗഹിമബിന്ദു
നിന്നില്‍ മോഹിച്ചലിയും
വെറും രാഗഹിമബിന്ദു

എഴുതിയത്-ജയരാജ് മറവൂര്‍


up
0
dowm

രചിച്ചത്:
തീയതി:24-11-2018 08:16:11 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:254
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :