അനശ്വരം
ഉള്ളിലേക്കൊഴുകി വരുന്ന ഗാനം
ഉള്ളിൽ നിന്നൊഴുകുന്ന ഗാനത്തേക്കാ-
ളെത്ര സുന്ദരം , എത്ര മനോഹരം.
ഉള്ളത്തിലൊഴിയാതെ
വെട്ടി ത്തിളങ്ങുമ്പോൾ
സ്നേഹമായി പിറക്കും
പ്രേമമായി പിറക്കും.
ഒഴുകി വരുന്നതാത്മദാഹം
ഒരുനാളും മറക്കാതെ
ഒരുനാളും പിരിയാതെ
നാട്ടു നനച്ചു വളർത്തും
വസന്തത്തിൻ കാനനത്തിൽ
വർണങ്ങൾ വിരിച്ചെടുക്കും.
ജീവിച്ചു തീരുമവർ
എക്കാലവും മധുരസ്മരണയിൽ
വീണ്ടുമൊരു ജന്മത്തിനായ്
Not connected : |