പക്ഷികളാകാം നമുക്ക് - തത്ത്വചിന്തകവിതകള്‍

പക്ഷികളാകാം നമുക്ക് 



മേഘങ്ങള്‍ക്കു മീതേ പറക്കുന്ന
പക്ഷികളാകാം നമുക്ക്
ഉയരങ്ങളിലാര്‍ദ്ര ജലകണങ്ങളില്‍
ചിറകുവീശി ദാഹം ശമിപ്പിക്കാം
മഴപെയ്യുന്നത് കണ്ടുപറക്കാം
മിഴിയിണകള്‍ക്കു വിരുന്നാകാം
ഓര്‍ത്തുപാടുന്ന സായന്തനങ്ങളെ
ചിറകില്‍ കോര്‍ത്തു പറക്കാം
പക്ഷികളകാം നമുക്ക്
ചിറകടികള്‍തന്‍ സംഗീതമാകാം
ശൈത്യരാവുകളില്‍ ഗിരിനിരകള്‍
തന്നുഷ്ണം കടമെടുക്കാം
എവിടെയോ മറന്നു വച്ചു നാം
പരസ്പരസ്നേഹത്തിന്‍ ഭോജനപാത്രം
എവിടെയോ കാണാതെ പോയ് നാം
പ്രണയമായുദിക്കുമരുണതാരകം
മനുഷ്യരാകുവാന്‍ മറന്നു പോയ് നാം
ഒരേ നിറവും മണവുമാണെങ്കിലും
പല പല ചോരയുമായ് ജീവിച്ചു നാം
പല പല ബിന്ദുവില്‍ തളച്ചു പോയ് നാം
മനുഷ്യനാവുക ,പച്ച മനുഷ്യനാവുക


up
0
dowm

രചിച്ചത്:
തീയതി:26-11-2018 10:26:06 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :