അഭിമാനം
മൂന്ന് കുഞ്ഞുങ്ങളായിട്ടും
മുപ്പത്തിയഞ്ചാം വയസ്സിലും
ധൈര്യം നഷ്ടപ്പെടാതെ
മേരികോം കൈ ചുരുട്ടിയപ്പോൾ
ഗോദയിൽ മല്ലിട്ടപ്പോൾ
ആറാം സ്വർണവും സ്വന്തമായി.
പുരുഷനാപമാനമായില്ല
സ്ത്രീക്കപമാനമായില്ല
വീടിനപമാനമായില്ല
ഭാരതത്തിനഭിമാനമായി.
സാനിയമിർസയും സിന്ധുവും
നേഹയും മിഥാലിയും കൗറും
ഉഷയും നീണ്ട പട്ടികയിൽ
ഭാരതമിനിയും മാറണം
ഭ്രാന്തമായ അയിത്തത്തിൽ
ഭാവി നശിപ്പിക്കാതെ.
Not connected : |