കാത്തിരിപ്പിന്‍റെ കടല്‍ - പ്രണയകവിതകള്‍

കാത്തിരിപ്പിന്‍റെ കടല്‍ 

അവസാനചുംബനം നല്കി വര്‍ഷമേഘവും
വിടചൊല്ലിപ്പിരിഞ്ഞു പോയ്
ഇനിയെന്നുകാണുമെന്നറിയാതെ
പനിനീര്‍പുഷ്പവും കൊഴിഞ്ഞു പോയ്
ചുംബനം കൊണ്ടു തുടുത്ത കവിള്‍ത്തടം
തഴുകി പഞ്ചമിചന്ദ്രികയും പിരിഞ്ഞു പോയ്
മിഴികള്‍ തഴുകിപ്പിരിഞ്ഞ കാറ്റില്‍
നിന്നാര്‍ദ്രഹസിതം മാഞ്ഞു പോയ്
പ്രണയാര്‍ദ്ര നീലിമയില്‍ നിന്നും
പ്രത്യൂഷതാരകവും മടക്കമായീ
ഇനിയുമെന്തിനു കാത്തിരിക്കണം
ഇടറും കണ്ണുകള്‍ കോര്‍ത്തിരിക്കണം
വെറുതേയെന്തിനോര്‍ത്തിരിക്കണം
വെവുംഹൃത്തടം നോറ്റിരിക്കണം
രാവുറങ്ങുന്ന ചില്ലയില്‍ നെഞ്ചിലെ
നോവും കൊണ്ടു ഞാനുറങ്ങാതിരിക്കുന്നു
ഇനി നീ വരുവാനെത്രകാത്തിരിക്കണം
എത്ര ഋതുക്കള്‍ പാര്‍ത്തിരിക്കണം
ഓര്‍ക്കുവാനൊട്ടും വയ്യ പ്രീയതേ,
നേര്‍ത്തു പോകുന്നൂ നിലാവിതള്‍പ്പൂവുകള്‍
അവസാനമേഘവും മടക്കമായ്
പ്രണയത്തിന്‍ പുസ്തകവും ശൂന്യമായ്
പകലിന്‍റെ കടല്‍ മേയുന്നൂ
പരിചിതമല്ലാത്ത തീരങ്ങളില്‍ !


കവിത എഴുതിയത്:ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:27-11-2018 08:31:27 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:410
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :