പ്രണയകലഹം  - തത്ത്വചിന്തകവിതകള്‍

പ്രണയകലഹം  

ഒളിച്ചിരിക്കുന്നപ്രേമം
കൂടുവിട്ടിറങ്ങുമ്പോൾ
ഒരായിരം തിരി കത്തും
ഒരായിരം മൊട്ടുകൾ പൂക്കും

പൂത്തുലഞ്ഞാടും
നീലഗിരിയിലെ
നീലക്കുറിഞ്ഞി
പൂത്തിറങ്ങും പോലെ

പക്ഷെ, ഓർത്തെന്നു വരില്ല
പിന്നത്തെ ചാഞ്ചാട്ടം
എതിർപ്പിന്റെ കൈയ്യിൽ
നീരസമോരോന്നുവരും
കുമിളകൾ പോലെ പൊട്ടുന്ന
പ്രേമത്തിനൊരു വിലങ്ങായി.

പിടിച്ചു നിന്നോരും വീണൊരും
ഇന്നലെയും ഇന്നും നാളെയും
കണ്ണുകൾ നനച്ചു തുടയ്ക്കും
നെടുവീർപ്പിലാശ്വാസം തേടി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-11-2018 04:03:40 PM
Added by :Mohanpillai
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :