കടലാമയും കവിതയും
ആയുസ്സു വേണമെന്‍ കവിതയ്ക്ക്
കടലാമയെപ്പോലെയെങ്കിലും
കഴിവീലയാഴങ്ങളില്‍ മുങ്ങി
ഭാവന തന്‍ ചിപ്പിയും
മുത്തും തേടുവാന്‍
കനകദന്തഗോപുരവാസിയാം
കവിയാകുവാന്‍
ഹൃദയങ്ങളെയെടുത്തുന്മാദമാടുവാന്‍
ഓരോ തിരയ്ക്കുമൊപ്പം കരയിലടുത്തു
കടലിലേക്കു മടങ്ങുവാന്‍
ഏതു കാലത്തിന്‍ കടലാമയാകണം
ഏതു വസന്തത്തിന്‍ കവിയാകണം
ഏതു മിഴിതന്‍ കവിതയാകണം
ആരുടെ പ്രീയ ഹൃദയമാകണം
ഒരു മഴയ്ക്കു പൊടിച്ചു
പിന്‍ മഴയ്ക്കു മുന്‍പേ
പിരിയും കവിതയും കണ്ടു ഞാന്‍
മഴപോലൊരു കവിതയാകണം
നിന്‍ മിഴി പോലൊരു വസന്തമാകണം
നിന്നിലെ നിലാവാകണം
നീയെന്നിലെ പുലര്‍ വെട്ടമാകണം
കനലില്‍ പെയ്യുന്ന തണുപ്പാകണം
അരികിലെന്നരിലിപ്പോഴും
എവിടെയോ പോയലഞ്ഞോരു കവിത
നിനക്കായെഴുതുന്നു മധുരനോമ്പരം
കവിത എഴുതിയത് :ജയരാജ് മറവൂര്‍
Not connected : |