ആകാശത്തട്ടിലെ അക്ഷരക്കൊത്തുകൾ - പ്രണയകവിതകള്‍

ആകാശത്തട്ടിലെ അക്ഷരക്കൊത്തുകൾ 

ഇനി മരണം വരെ,
നിന്റെ ഓർമകളിൽ മയങ്ങാനൊരു
മഞ്ചലു വേണം.
മരിച്ചാലുറക്കമിളച്ചിരുന്നൊരു കവിത
ഞാൻ,
നിനക്കെഴുതി തരാം....

നിലാവിലാത്ത രാത്രികളിൽ,
ജാലകം തുറന്നീടുക.
മരിപ്പിലും മനോഭ്രാന്തു തേഞ്ഞു തീരാത്തവന്,
മതിയാകുവോളം കവിതയെഴുതുവാ-
നീശ്വരൻ തീർത്തോരീ-
യക്ഷരക്കൊത്തുകളത്രേ,
ആകാശത്തട്ടിലെ നക്ഷത്രങ്ങൾ...

തണുപ്പുണ്ടെങ്കിലുമിവിടെ,
നീ തന്നൊരാദ്യചുംബനത്തിനു-
മിനീർക്കിനിപ്പുമാമഗ്നിയും തന്നെ-
ഒരായിരംക്കോടിയാണ്ടുകൾക്കി-
നിക്കെന്റെ കമ്പളം.

തനിച്ചാണെങ്കിലുമിവിടെ,
നീ നേദിച്ചോരോരോ ഓർമ്മകളും,
നാം നെയ്തു പറത്തിയ പല-
ക്കിനാക്കളുമുണ്ടെനിക്ക് ചുറ്റും.
തുണയ്ക്കെന്റെ- കാവ്യമായ്..
തുടിക്കുന്ന ജീവചേതനകളായ്..


up
1
dowm

രചിച്ചത്:ഡാനി
തീയതി:30-11-2018 11:30:07 PM
Added by :Supertramp
വീക്ഷണം:243
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me