പ്രണയം കൊതിച്ച വേഴാമ്പൽ  - പ്രണയകവിതകള്‍

പ്രണയം കൊതിച്ച വേഴാമ്പൽ  

ചന്ദനംമണക്കുന്ന മണിയറയിൽ...
പൂമണംമണക്കുന്ന പൂമെത്തയിൽ ...
കാത്തിരുന്നുഞാൻ നിക്കായി കാത്തിരുന്നുഞാൻ...

ചന്ദനംമണക്കുന്ന മണിയറയിൽ...
പൂമണംമണക്കുന്ന പൂമെത്തയിൽ ...

മണിയറവാതിലോടാമ്പൽ നീക്കി നീ...
പിന്നിൽവന്ന് കണ്ണുകൾപൊത്തിയെൻ...
പൂമേനിപുൽകുമെന്ന് ആശിച്ചുപോയിഞാൻ...

രാവിനെ പ്രണയിച്ച നിലാവുപോൽ...
പൂവിനെ പുണരുന്ന പൂങ്കാറ്റുപോൽ...
നീയെന്നെ പ്രണയിച്ചിരുന്നുവെങ്കിലെന്ന്‌...
ആശിച്ചുപോയി ഞാൻ വെറുതെ ആശിച്ചുപോയി...

നിലാമഴയെ തഴുകുന്ന കുളിര്കാറ്റുപോൽ...
നീയെന്നെയൊന്ന് തഴുകുമെന്നാശിച്ചുപോയി...
എന്റെ കരളിലാശിച്ചുപോയി ഞാൻ ആശിച്ചുപോയി...

ചന്ദനംമണക്കുന്ന മണിയറയിൽ...
പൂമണംമണക്കുന്ന പൂമെത്തയിൽ ...

നാണത്താൽ മുങ്ങിയെൻ കണ്ണുകളെ...
നീയൊന്നു ചുംബിച്ചിരുന്നുവെങ്കിൽ...
ഇനിവരും കാലമാം ഓർമ്മതൻ പുസ്തകതാളിലെ...
വരികളായി ഈരാവ് മാറിയെങ്കിലെന്ന് ആശിച്ചുപോയി...
എന്റെകരളിലാശിച്ചുപോയി ഞാൻ...
വെറുതെ മോഹിച്ചുപോയി ഞാൻ വെറുതെ മോഹിച്ചുപോയി...

ബൈജു ജോൺ...







up
0
dowm

രചിച്ചത്:baiju john
തീയതി:01-12-2018 01:10:42 PM
Added by :baiju John
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me