അന്നംതേടി  - തത്ത്വചിന്തകവിതകള്‍

അന്നംതേടി  

കണ്ടത് കണ്ടത് കൊത്തി നടക്കും
അഷ്ടി കഴിക്കും വയറുനിറയ്ക്കും
അന്തി മയങ്ങും സ്വന്തം കൂരയിൽ

പുലരിചുമന്നു പിറക്കുമ്പോൾ
പറന്നിറങ്ങും പച്ചപ്പുകളിൽ
മുൻവിധി യില്ലാത്തൊരു
ചുണ്ടുമാത്രം തുണയായി.

ചീകി മിനുക്കി
തൂവലൊതുക്കി
കുണുങ്ങി നീങ്ങും
ചെറുമണി തേടി. .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-12-2018 11:07:44 PM
Added by :Mohanpillai
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :