പരീക്ഷ
കാലമേറെക്കഴിഞ്ഞിട്ടും
മറക്കാൻ പറ്റാതെ
സ്നേഹവായ്പുകൾ ഓർമിച്ചു -
കണ്ണീരൊഴുക്കുന്ന
പ്രേമസഞ്ചാരികളെന്നും
ഒഴിഞ്ഞു മാറുന്നു.
വിലപിച്ചു തീർക്കുന്നതോ
അനർഘ നിമിഷം.
പാഴായ ജന്മം തിരിച്ചു -
കിട്ടില്ലൊരിക്കലും
മൊത്തിക്കുറിച്ച വീഞ്ഞിന്റെ
കയ്‌പുമനുഭവം.
Not connected : |