നഗ്നതയുടെ കനിവിൽ - മലയാളകവിതകള്‍

നഗ്നതയുടെ കനിവിൽ 

നഗ്നത ഒരു പുതപ്പാണ്
ഒളിഞ്ഞിരിക്കാൻ ദാഹിക്കുന്ന വേശ്യക്ക്
അത് പുതപ്പു തന്നെയാണ്.

അതിന്റെ ഇഴയടുക്കിൽ
പട്ടുനൂൽ പുഴുവിന്റെ കാഴ്ടം പോലെ
ഉച്ചിഷ്ടമായി മാറുന്ന അവളുടെ
നിസംഗത ഉണങ്ങിയിരിക്കുന്നു.

അതിന്റെ ചുളിവുകളിൽ നിഴലുകൾ
കിതക്കുകയും കിതപ്പിക്കുകയും ചെയ്യുന്നു
ഉപഭോക്താവിന് അഗോചരമായ
അവളുടെ ജീവിതത്തിന്റെ ഇരുളലകൾ പോലെ.

വിയർപ്പുലാവയിൽ അത് നനയുന്നു
ഇടനിലക്കാരൻ വിറ്റു കളഞ്ഞ
അവളുടെ പിഞ്ചൊമനയുടെ കിടക്ക പോലെ.

അപരിചിതമായ നഖങ്ങളുടെ പാരുഷ്യം
പുതപ്പിൽ ആഴ്ന്നിറങ്ങുന്നു
കുഞ്ഞിന്റെ ആദ്യ പല്ലിന്റെ ആക്രാന്തം പോലെ.

ഒടുവിൽ..

സംതൃപ്തനായ ക്രേതാവിന്റെ
നിരർത്ഥകമായ അന്യേഷണത്തിനും വിടവാങ്ങലിനും
ചെവി കൊടുക്കാതെ
നഗ്നതുയുടെ ആ പുതപ്പിനുള്ളിൽ
അതിന്റെ കനിവിൽ
അല്പം കൂടി ഒതുങ്ങി കൂടാൻ
അവൾ ആഗ്രഹിച്ചു പോകുന്നു.


up
0
dowm

രചിച്ചത്:മാത്യു പണിക്കർ, തിരുവനന്തപുരം
തീയതി:03-12-2018 03:06:46 AM
Added by :MATHEW PANICKER
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :