കാലത്തിനായുള്ള കാത്തിരുപ്പ്..... - പ്രണയകവിതകള്‍

കാലത്തിനായുള്ള കാത്തിരുപ്പ്..... 

കാലമേ നിന്നേ കാത്തിരുന്നു

കനവു കാണുകയായിരുന്നു.....

പലവട്ടം ചാരേ നീ വന്നുപോയെങ്കിലും

നിൻ കനവു കാണുകയായിരുന്നു.....

കാറ്റുവന്നുണർത്തിയ കിനാവിൽ

നിനക്കായിരം ചിറകുകളായിരുന്നു.....

മഴക്കാറുവന്നുണർത്തിയ കിനാവിൽ

നിനക്കായിരം വർണ്ണങ്ങളായിരുന്നു.....

കണ്ണീരുവന്നുണർത്തിയ കിനാവിൽ

നിൻ സിന്ദൂരതിലകമായിരുന്നു...

കാലമായി മറയുന്നകാലത്തിനായി

കാലമേ നിന്നേ കാത്തിരിക്കുന്നു വീണ്ടും.



- അഗസ്ത്യൻ


up
0
dowm

രചിച്ചത്: - അഗസ്ത്യൻ
തീയതി:05-12-2018 04:01:43 PM
Added by :SREEJITH S L
വീക്ഷണം:413
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :