എന്‍റെ ഗസൽപ്പൂവുകൾ
ഇനിയുമെഴുതാം ഗായകാ ഞാന്‍
ഇമ്പം തുളുമ്പും വാക്കുകൾ
ഉമ്പായി പാടുമ്പോളേകാന്തവസന്തം
ഓർമ്മകളെ തഴുകിയുണർത്തുന്നു
നീലവെളിച്ചത്തിൽ നീ പാടുമ്പോൾ
നെഞ്ചിലൊരു നിലാപൈങ്കിളി
കൂടുവിട്ടു പുറത്തു വരുന്നു
മധുരസംഗീതമൊഴുകി നിറയും
ഹാർമ്മോണിയത്തിൽ നിന്നും
വിരഹഗാനം വീണ്ടും പാടവേ
ജീവിതമായിരുന്നു പിരിയാത്ത
സംഗീതമെന്നറിയുന്നു ഞാന്‍
ഓരോ ദിനം പിരിയുമ്പോഴും
ഓരോ വരിയും പാടിയ പോലെ
വീണ്ടും കേൾക്കുവാന്‍ കോതി
വരുന്നു,ജീവിതമെന്ന വിഷാദഗാനം
സൈഗാൾ പാടുന്ന പോലെ
പ്രീയ സോജരാജകുമാരിയ്ക്കായ്
കാത്തു വച്ചിട്ടുണ്ടു ഞാന്‍
നിലാമഴ പെയ്യുന്ന രാവിന്‍ സംഗീതം
ഒരിക്കലും പിരിയല്ലേ ഗായകാ
വീണ്ടുമെഴുതാം നിനക്കായ്
മധുരമായ് പാടുവാനെന്‍ തൂലികയിൽ
എത്രമേലെഴുതിയാലും തീരുന്നില്ല
പാടിയാലും പ്രീയസംഗീതം
ആർദ്രമാകാം വാക്കുകൾ
ആ മഹാഗസലായ് മാറുവാന്‍
ആ മഹാസംഗീതത്തിൽ പ്രീയമാം
വനമുല്ലമാലതന്‍ സൌരഭമാകുവാന്‍
കാത്തിരിപ്പൂ കാലത്തിന്‍ മധുരപ്രണയം
വീണ്ടും നീറുമെന്‍ മുറിവുകളിൽ
നിന്നേകാന്ത സംഗീതം പാടിയ വരികൾ
വാരിച്ചൂടുന്ന മരുന്നു പോലെ
നല്ലിളംകാറ്റിന്‍ തലോടൽ പോലെ
ആത്മമധുരമാം പ്രണയത്തിന്‍
ആർദ്രമാം പൂന്തിങ്കൾ പോലെ
രാവിന്‍ നിലാക്കടലിൽ വിരഹം
നീയോറ്റയ്ക്കു പാടുന്ന പോലെ
ഉമ്പായി പാടുമ്പോൾ നഷ്ടവസന്തം
നമ്മിൽ തിരികെ വന്ന പോലെ
ഒരു കുഞ്ഞുപൂവിനുള്ളിലെ തേനിൽ
ഒരു മധുരസാഗരമൊളിച്ച പോലെ
കാത്തിരിപ്പിലെന്നും ജീവിതമുണ്ടെന്നു
പാടി നമ്മിലെഴുതിയ പോലെ
വരുമോ ഇനിയുമിതു പോലോരാൾ
വരികളെഴുതിയിരിപ്പൂ ഞാന്‍
എഴുതിയത് - ജയരാജ് മറവൂർ
Not connected : |