നൂറു കഴിഞ്ഞു  - തത്ത്വചിന്തകവിതകള്‍

നൂറു കഴിഞ്ഞു  

വീടൊലിച്ചുപോയിട്ടും
റോഡൊലിച്ചുപോയിട്ടും
നാടൊലിച്ചുപോയിട്ടും
ഈ മണ്ണ് മാത്രമൊരിടം

പാമ്പു കയറിയിട്ടും
പട്ടിണികിടന്നിട്ടും
ഉണർന്നുമുറങ്ങിയും
ഈ മണ്ണ് മാത്രമശ്വസം.

ഇഴഞ്ഞു പോയതും
പൊളിഞ്ഞു പോയതും
പേരുവെള്ളത്തിലെ
മറാത്താ മുദ്രകൾ.

നൂറുദിവസം കഴിഞ്ഞു
ദിവസം തള്ളി നീക്കും
ഓർത്തോർത്തു കണ്ണുനീരിൽ
ഈ മണ്ണ് മാത്രമൊരിടം.

അയവിറക്കുന്ന നിമിഷങ്ങൾ
അരമുകളിലെത്തിയ വെള്ളം
മുങ്ങിപ്പൊങ്ങിയൊഴുകുന്ന കാഴ്ച
ഊണിലും ഉറക്കത്തിലും മുമ്പിൽ.



up
1
dowm

രചിച്ചത്:മോഹൻ
തീയതി:10-12-2018 06:33:57 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :