കന്നിനിലാവിന്‍ കളഭം - പ്രണയകവിതകള്‍

കന്നിനിലാവിന്‍ കളഭം 

പാതിചാരിയിരുന്നുറങ്ങുമ്പോള്‍-പാവം
നിലാവിന്‍റെ കൈകളില്‍ കിടക്കുമ്പോള്‍
മഴവില്ലു പോലെ ക്ഷണികമേതോ മധുര നൊമ്പരം
മനസ്സിന്‍റെയാകാശത്തു വന്നു തെളിയുന്നു
ആര്‍ദ്രമൃദുസ്മിതനിലാവിലേതോ പുഞ്ചിരി
കാത്തുവച്ചു കരളിലെയരുണോദയം
പ്രീയ സഖിയ്ക്കു നല്കുവാനൊന്നുമില്ല കയ്യില്‍
പ്രണയാതുരമാമെന്‍ ഹൃദയമല്ലാതെ
ആര്‍ദ്രഹൃദയമധുരിമ ചേര്‍ത്തു പ്രപഞ്ചം
ഏതോ കിനാവിലെന്‍ ഇഷ്ട സഖിയായ്
പാതിചാരിയിരുന്നുറങ്ങുമ്പോള്‍-പാവം
നിലാവിന്‍റെ കൈകളില്‍ കിടക്കുമ്പോള്‍
പ്രത്യൂഷമധുരമേതോ വസന്തം
പ്രണയാനന്ദമായ് കാത്തു നില്ക്കുന്നു
പറയുവാനൊന്നുമില്ലാത്ത നിമിഷം
നീയെന്നില്‍ ഞാനാകുന്ന നിമിഷം
ആ നിമിഷത്തിന്നപാരതയില്‍
നാമൊരു മേഘനിലാകുന്നു
നീയോരു കര്‍ണ്ണികാരമധുവാകുന്നു
ഞാനോരു കന്നിനിലാവിന്‍ കളഭമാകുന്നു
ആരാണു നീ ,എവിടെയാണു ഞാന്‍
ഏതോ വിപഞ്ചിക പാടുന്നകലെ
എന്നാത്മരാഗശ്രുതിയുമധിമധുരം
പ്രീയതേ ,പോകരുതെന്നില്‍ നിന്നും
പ്രണയരാഗമധുനിലാവലയില്‍ നിന്നും
പാതിചാരിയുറങ്ങുവാനിഷ്ടം
കിനാവില്‍ നിന്‍മുഖം കാണുവാനുമിഷ്ടം.

ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:12-12-2018 08:29:26 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me