സ്വരം  - മലയാളകവിതകള്‍

സ്വരം  

സ്വരം സുര്യമുരളി

ഹൃദയ മിടിപ്പ് പോൽ തുടിക്കുമീ സ്വരങ്ങൾ
ഏഴും മനമിതിൽ.... മനതാരിൽ.....
സ്വരസ്ഥാനത്തിൽ ഉച്ചത്തിൽ
ജീവിതവിജയവും ,
നീച സ്ഥാനത്തിൽ നിൽക്കുമീ
പരാജയങ്ങളും .....വരക്കുന്നു .........
വളഞ്ഞു പുളഞ്ഞ രേഖ പോൽ .....
ആരോഹണ അവരോഹണങ്ങളിൽ തളച്ചിടുന്ന ഏഴു അക്ഷരങ്ങൾ
പോലെ കുടുംബ ബന്ധങ്ങൾ
വള്ളിയില്ലാതെ ചുറ്റപ്പെട്ട പോൽ .......
പാട്ടു നിർത്താൻ ആഗ്രിഹിക്കുന്ന പലര്ക്കും
സ്വരം നന്നാവാറില്ല എന്ന സത്യം
തിരിച്ചറിയാൻ വൈകി പോകുന്ന
നീച സ്ഥായി .......... അവസ്ഥ ....


up
0
dowm

രചിച്ചത്:suryamurali
തീയതി:13-12-2018 11:45:36 AM
Added by :Suryamurali
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :