പൂമരമീയൊരാരാമം - മലയാളകവിതകള്‍

പൂമരമീയൊരാരാമം 


പൂമരമീയൊരാരാമം
**********************
പൂമരം, തഴച്ചു മുറ്റിയൊര്‍ീ തണലി--
ലൊത്തിരി നേരം, വെറുതെ
യങ്ങനെ, ശയിയ്ക്കാനൊരു മോഹം,

പൊന്നൊളി ചിതറും, പീതമീ സൂനങ്ങളില്‍,
തഴുകിയുലയുന്ന കാറ്റിന്‍ സുഗന്ധ--
മേല്ക്കാനും, കുളിര് കോരിയിട്ടെന്‍
മേനിയില്‍, പരിമളം, പൂശാനും മോഹം.

തൊട്ടരികെ വന്നപ്പോള്‍--
ഹാ! ഇത് പൂമരമേയല്ല,
പിന്നെയെന്താവാം? പച്ചയും, തവിട്ടും കലര്‍ന്ന
വില്ലീസ് തുണ്ടങ്ങള്‍, കള്ളിച്ചെടികള്‍.

മുല്ലവള്ളീ; നീയെന്തിനിവനെ പരിണയിച്ചു?
മാദക സൌരഭ്യം നല്‍കി, മനം കവര്‍ന്നിടാനോ?
പേരറിയാത്ത പൂച്ചെടികള്‍, തീര്‍ത്തതാണീയാരാമം
നന്ദി ചൊല്ലാനെത്തിയില്ലെ;
ഞാനീയാരാമത്തിലീയിടവേളയില്‍.

************************


up
1
dowm

രചിച്ചത്:Anandavalli Chandran
തീയതി:08-08-2012 02:56:02 PM
Added by :Anandavalli Chandran
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :