കാറ്റിലെ ഒരില
ഒരു നീലമയില്‍പ്പീലി പോലെ
നിന്നുടെയാർദ്രനയനം
ഓർക്കുവാനെത്ര മനോഹരം
നിന്നിലെ പ്രണയവൃന്ദാവനം
ഓടക്കുഴല്‍ നാദമെങ്ങോ
പെയ്തു വീണ പോലെ
നീ വരുമ്പോള്‍ പകലുകള്‍
തൊഴുകയ്യുമായ് നില്ക്കുന്നു
പ്രീയമാം പാർവ്വതി
നിനക്കായ് ഹിമാചലം
തണുപ്പിന്‍റെ കോടി ചുറ്റുന്നു
പർണ്ണങ്ങളില്ലാതെയവള്‍
തപസ്സു ചെയ്ത പോലെ
ആരെയോ കാത്തിരിക്കുന്നു
നീയും വിജനമാം പാതയില്‍
വരാതിരിക്കില്ലയൊരാള്‍
നിന്നിഷ്ടത്തില്‍ വീണലിയാന്‍
നിന്നുടെ നീളന്‍ മുടിയിഴ
തഴുകിയലിയുവാന്‍
നിന്നുടെ പ്രീയമാം ഗന്ധത്തില്‍
അരികേയിരിക്കുവാന്‍
ഈ നിലാവിലൊപ്പം
നിന്നോടൊപ്പം നടന്നെങ്കില്‍
എത്ര സഫലമാകുമീ ജീവിതം
നീളന്‍മുടിയിഴ കാറ്റു
തഴുകുമ്പോ ള്‍ ,പ്രീയതേ
കവിതയുടെ കളിയോടം
മെല്ലെ തുഴയുന്നു ഞാന്‍
ഈ കാറ്റില്‍ പറന്നു പോകും
ഒരിലയാകട്ടെ ഞാന്‍
കവിത എഴുതിയത്:ജയരാജ് മറവൂർ
Not connected : |