ആഡംബരം  - തത്ത്വചിന്തകവിതകള്‍

ആഡംബരം  

കോടികൾമുടക്കുന്നകല്യാണത്തിൽ
ആർഭാടം കഴിഞ്ഞു പണക്കൊഴുപ്പിൽ
ആധിപത്യത്തിന്റെ അംഗീകാരത്തിൽ
വിവാഹം കച്ചവടത്തിലൊളിക്കും.
.
അരങ്ങേറ്റംകഴിഞ്ഞാടിത്തുടങ്ങും
ഹണിമൂണിന്റെ യാനന്ദലഹരി
മനസ്സുകളുടെ വ്യാപാരങ്ങളിൽ
നിത്യജീവിതത്തെ വിലയിരുത്താൻ.

പണവും പ്രതാപവും
ഹൃദയസംഗമത്തിൽ
മതിലുകൾ സൃഷ്ടിച്ചാൽ
പഴകും പ്രതീക്ഷകൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-12-2018 01:47:29 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :