അരങ്ങിൽ അർജ്ജുനൻ - മലയാളകവിതകള്‍

അരങ്ങിൽ അർജ്ജുനൻ 

അരങ്ങിൽ അർജ്ജുനൻ സുര്യമുരളി

വേഷങ്ങളിൽ ഭാവങ്ങൾ പകർന്നാടി
മിന്നി മറഞ്ഞു അരങ്ങൊഴിയുമ്പോഴും,
രാഗങ്ങളെല്ലാം ശ്രുതി ചേർത്താലപിച്ചു
സംതൃപ്തിയോടെ..... മന മൊഴിയുമ്പോഴും .........
ആടയാഭരണങ്ങൾ ഉടുത്തൊരുങ്ങി മിന്നി
തിളങ്ങി ശൃംഗാരം വഴിഞ്ഞൊഴുകുമ്പോഴും,
കണ്ണെടുക്കാതെ കണ്ടു നിന്ന് മോഹിച്ചുവോ,
തിങ്കളെ നീ......... എൻ അർജ്ജുനനെ...........
നയനങ്ങളറിയാതെ വിടർന്നാടിയൊ ശൃം ഗാര
തരളിത ലാസ്യ ഭാവങ്ങൾ............തിങ്കളെ........
നിൻ പ്രഭയിൽ , ശോഭയിൽ തിളങ്ങും വർണ്ണ
രാജിയിൽ മിന്നിത്തിളങ്ങുന്നുവോ, വാർ തിങ്കളെ ........... എൻ പാർത്ഥൻ......

അരങ്ങിൽ നിന്നു പിൻതുടരുമാ വേഷം എന്നെ
വിട്ടു പോകുന്നില്ലയോ.......
പാർത്ഥാ.....എന്തിനെന്നെ പിൻതുടരൂന്നു..........
കൃഷ്ണാ.......അച്ചുതാ...നീ കണ്ടില്ലയോ നിഴൽ
പോലെ കൂടെ പോരുമാ വേഷം.....രൂപം....
എൻ വ്യാകുല ചിന്ത, നിൻ കാൽ പാദങ്ങളിലർ
പ്പിപ്പൂ...........കൃഷ്ണാ.........

ഇന്നലെ കേട്ടൊരുൾവിളിയുടെ പൊരുളറിയാ
തുഴലുന്നു........ഞാൻ വീണ്ടും........
കാതോരം മൊഴിഞ്ഞ സ്നേഹ മന്ത്രണങ്ങൾ,
ഊർന്നിറങ്ങി പടർന്നൊഴുകുമാ സ്വപ്നസീമയി
ലഗാധമാം നിൻ മർമ്മരം......


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:17-12-2018 10:09:56 PM
Added by :Suryamurali
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :