ഒന്ന് വിടരാൻ  - മലയാളകവിതകള്‍

ഒന്ന് വിടരാൻ  

പുലരും മുമ്പ് പൂമൊട്ട്

എന്നോട് ചോദിച്ചു,

ഞാനൊന്ന് വിടർന്നോട്ടെ ?

വേണ്ടെന്ന് ഞാൻ -

മധ്യാഹ്നത്തിലായാലോ ?

അതും വേണ്ട-

എങ്കിൽ

സായം സന്ധ്യയിൽ ?

വേണ്ടേ വേണ്ട

ഞാൻ ആണയിട്ടു ..

എന്നാൽ

പാതിരാവിൽ ......?

ആവാം അല്ലേ ...?

ങഹാ ! അതാണ് നല്ലത് ..


up
0
dowm

രചിച്ചത്:എം. ഒ. ബിജു
തീയതി:18-12-2018 10:30:05 PM
Added by :meBiju
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :