തിരക്കിൽ  - തത്ത്വചിന്തകവിതകള്‍

തിരക്കിൽ  


വിനിമയസംസ്കാരത്തിന്റെ
തിരക്കിൽ മുളച്ച ജീവിതം
വാടി തളർന്ന മുല്ലപോലെ
ഇത്തിരി നേരം വീടുകാണാൻ .
രാവിൻറെ സുഖ മൊട്ടുമാറിയാതെ
പറഞ്ഞും പറയാതെയും സങ്കടത്തിൽ.

ഓടിയും ചാടിയുംപുറകെനടന്നും
വാതിൽവരെ കൊണ്ടുവിടുമാകൊച്ചുകുഞ്
ഉമ്മയും തലോടലും കണ്ണീരുമായി
അച്ഛനെ പറഞ്ഞയച്ചിട്ട് തിരിച്ചെത്തും
അമ്മയെ പറഞ്ഞയച്ചിട്ട് തിരിച്ചെത്തും
ആയമാത്രമൊടുവിൽ,കണ്ണീരടക്കി
കുളിച്ചും ഉറങ്ങിയും തിന്നും കളിച്ചും
ഒരു യന്ത്രം പോലെ നേരമിരുട്ടിക്കും.

എങ്ങനെയോ,നേരമറിഞ്ഞു കാവലായ്
വാതിലിൽ, ബൈക്കിന്റെ ഇരമ്പലിനായി
ചെവിയോർത്തിരിക്കും,ചിരിക്കും, കളിക്കും
അമ്മയുടെ വരവിൽ, പിന്നെയച്ഛനും

അച്ഛനെ കാണാതെ മയങ്ങിയുറങ്ങും
ചിലപ്പോളവൻ ഒടുങ്ങാത്ത നിരാശയിൽ
പകലോന്റെ വരവിൽ വീണ്ടും നാടകം
കരഞ്ഞെഴുന്നേക്കുമൊരുനോക്കു കാണാൻ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-12-2018 06:29:45 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :