ആരോ വരാനുണ്ട്
ആരോ വരാനുണ്ടെന്ന പോല്‍
ജാലകപ്പൂമരച്ചില്ലകള്‍
ആരാകിലും വരും വരുമെന്ന്
ഹേമന്ദത്തിലെ പക്ഷികള്‍
കാത്തുകാത്തിരുന്ന കണ്ണുകള്‍
നേര്‍ത്ത മയക്കത്തിലായ്
വരും വരുമെന്ന കാത്തിരിപ്പുകള്‍
നിറമില്ലാത്ത പുലരികള്‍
നീണ്ടു പോകുന്ന മൗനം
നിന്‍റെ ചിരി പോലെ പകല്‍
ആരോ വരാനുണ്ടെന്ന പോല്‍
മനസ്സിനുള്ളിലെന്നാത്മഘടികാരം
ആരോ വരാനുണ്ടെന്ന്
ശ്യാമമേഘപ്പക്ഷികള്‍
കാത്തിരിപ്പുകളില്‍
കാലോച്ചകളുണ്ടെന്ന്
പിരിഞ്ഞു പോയ യൗവനം
ഏതോ കിനാവിന്‍ ജാലകം
തുറക്കുവാനുണ്ടെന്ന്
ഉച്ചമയക്കത്തിലെ നിലാവ്
വരുവാനുള്ള കാത്തിരിപ്പു
പോലെയൊരു സൂഖമില്ല
വരുമെന്ന സുഖം
പോലൊരു സുഖമില്ല
ആരോ വരാനുണ്ട്
ഇളവെയില്‍ പോലെ
നോവിക്കാതെ,നോവാതെ
ആരോ വരാനുണ്ടിനിയും.
കവിത എഴുതിയത് :ജയരാജ് മറവൂര്‍
Not connected : |