PARAJITHANTE PAATTU
ഓര്‍മ്മകളൊന്നിച്ചടുക്കിഒതുക്കവേ
ഓര്‍ക്കാതിരിക്ക നീഎന്‍റെനാമം
ഓലക്കണകളാല്‍തീര്‍ത്തകളിപ്പാട്ടം
ഓരോന്നുമോര്‍മ്മയില്‍വീണുടഞ്ഞു
മണ്കൂനകൂട്ടിവീടുണ്ടാക്കിയന്നതില്‍
മാതൃകാജീവിതവീണമീട്ടി
ആസ്വദിച്ചാവോളമാമോദചിത്തരായ്
ബാല്യകൗമാരകുതൂഹലങ്ങള്‍
നിര്‍മ്മലസ്നേഹവും നിസ്തുലപ്രേമവും
നിസ്സഹായന്റ്റെ നിരര്‍ത്ഥകങ്ങള്‍
കേട്ടുകണ്ടാറ്ത്തുചിരിക്കാന്‍ ദിനംതോറും
പട്ടുടുത്തെത്തുന്ന ദൃശ്യകാവ്യം
സത്യവുംമിത്തുംസദാസംഗമിക്കുന്ന
സങ്കടക്കാവിന്റ്റെകോണില്‍ നില്‍ക്കും
കൊന്നയില്‍പൂത്തുലഞ്ഞാടുംകിനാവിന്റ്റെ
പൊന്നിളംകാറ്റിന്‍തലോടലേല്‍ക്കെ
വിസ്മയച്ചങ്ങലപ്പൂട്ടിന്റ്റെബന്ധനം
വിസ്തരിക്കുംകിളിക്കൂട്ടുകാരി
വഞ്ചനയ്ക്കര്‍ത്ഥംഒന്നേയുള്ളത്തിന്നുനീ
നെഞ്ചകംപൊള്ളുംകഥമെനഞ്ഞു
സൗഹാര്‍ദ്ദസല്ലാപവേളകളില്‍ നിന-
ക്കാഹ്ലാദസംഗീതമാധുരിയായ്
ആലപിക്കാന്‍എന്‍റെ പ്രാണന്റ്റെപാട്ടുഞാന്‍
ദാനമായ്‌തന്നിട്ടരങ്ങൊഴിയാം!
Not connected : |