പ്രേമ സംവാദം
“എന്താ കുഞ്ഞേ പിണക്കം?,
ഇണക്കമായി കൂടാത്തതെന്തേ?”
“പിണക്കം ഒന്നും ഇല്ല സോദരാ,
മൗനം എനിക്കിന്ന് സ്വീകാര്യം.”
“എന്താ കുഞ്ഞേ നിനക്ക്-
മൗനത്തിൽ കവി വരം കിട്ടിയോ?”
“ഒന്നുമില്ല സ്നേഹിതാ,
ചോദ്യത്തിന് ഉത്തരം തന്നന്നേ ഉള്ളൂ-,
സമമായി ഉത്തരം തന്നന്നേ ഉള്ളൂ.”
“തുടർന്നീടുക നിൻ ശൈലി,
വാക്കുകൾ വര ദാനമായി,
അറിവിന്റെ മഴയായി,
പെയ്തിറങ്ങട്ടെ,
കളിരുകോരി നിരക്കെട്ടെ,
ചങ്ങമ്പുഴയുടെ ഒഴുക്കും,
കടമ്മനിട്ട യുടെ താളവും,
മധുസൂദൻ നായരുടെ ഈണവും,
അതിൽ നിന്നും ഉയരട്ടെ,
സരളമാം പദത്തിൽ
ഇമ്പവും താളവും ലയിക്കട്ടെ.”
“കാനനച്ഛായയിലാടുമേയ്ക്കാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ?.”
“വന്നോളൂ വന്നോളൂ എൻ പൈതലേ,
പ്രിയ പൈതലേ, പ്രേമ ത്തിന് പൈതലേ ,
കാവ്യശാലയിൽ നമുക്കൊന്നിച്ചു രാപ്പാർക്കാം
നമുക്കൊന്നിച്ചു മേഞ്ഞു നടക്കാം,
നമുക്കൊന്നിച്ചു മുന്നോട്ടു പോയിടാം.”
“അയ്യയോ, ഞാൻ എങ്ങനെ പറയും-
ഈ സന്തോഷം-, അതി സന്തോഷം-
തങ്കത്തിൽ തീർത്തൊരു മുത്തം തരട്ടെ യോ”
“ഈ വാക്കുകൾ, കേൾക്കട്ടെ എന്നെന്നും,
എന്നും ഈ വാക്കുകൾ കേൾക്കാൻ കാത്തിരിക്കും”
“വിളിച്ചത്, എന്തായാലും കാര്യമായി-,
വിളിക്കാനായി ഞാൻ പിണങ്ങി -
കാത്തിരിക്കുകയായിരുന്നു.”
“ഈയൊരു മറുപിടി സുന്ദരം,
സ്വർണലിപികളിൻ മനസിൽ ചേർക്കും ഞാൻ,
മായാതെ മനസിൽ ചേർക്കും ഞാൻ.”
Not connected : |