കാട്ടു വേടൻ   - മലയാളകവിതകള്‍

കാട്ടു വേടൻ  

നാക്ക് തോക്കാക്കി മാറ്റിയ,
നാടൻ തോക്കാക്കി മാറ്റിയ,
തനി നാടൻ തോക്കാക്കി മാറ്റിയ,
കാട്ടു വേടൻ, അവനൊരു കാട്ടു വേടൻ,
തനി കാട്ടു വേടൻ.

പുരികം അവനിലില്ല, പുരികം അവനിലില്ല,
പതിഞ്ഞ മൂക്കാണന്അവനു , പതിഞ്ഞ മൂക്കാണന്അവനു ,
ലക്ഷണം നോക്കിടുക, ലക്ഷണം നോക്കിടുക,
ലക്ഷണം ഗ്രഹിച്ചിടുക, ലക്ഷണം ഗ്രഹിച്ചിടുക,
അധമ ലക്ഷണം, തനി അധമ ലക്ഷണം,
അവൻ ഒരു നീചൻ, അവൻ ഒരു കശ്മലൻ,
അവൻ ഒരു ദുഷ്ടൻ, അവൻ ഒരു ക്രൂരൻ,
തനി ക്രൂരൻ, ക്രൂരനാം കാട്ടു വേടൻ.

കൈയിന്റെ കരുത്തു അവനിലുണ്ട്
അതു ഹാബേലിന്റെ തലക്കടിക്കാനായി,
ഹെരോദാവിന്റെ ബുദ്ധി അവനിലുണ്ട്,
അതു പിഞ്ചു പൈതങ്ങളെ കൊല്ലുവാനായി,
യൂദായുടെ സ്നേഹം അവനിലുണ്ട്,
അതു ഗുരുവിനെ ചുംബിക്കുവാനിയി,
കൈയ്യപ്പാവിൻ ശൈലി അവനിലുണ്ട്,
അതു ക്രിസ്തുവിനെ ക്രൂശിക്കാനായി,
ക്രൂരം, ഹാ, ക്രൂരം, നിഷ്ടൂരനായി എന്തേ -
അധപതിച്ചൂ നികൃഷ ജന്മമേ നീ,
പൈശാചി മനമേ മാപ്പുനൽകയില്ല,
ലോകം നിനക്കും മാപ്പുനൽകയില്ല.

നിനക്കായി ഞാൻ സഹസ്ര നാമങ്ങൾ കല്പിച്ചു നൽകിടും,
സഹസ്രാബ്ദങ്ങൾ നിന്നെ ഓർക്കാനായി,
നിന്നിൽ നിന്നും പിറക്കും കഥാപാത്രങ്ങൾ,
ക്രൂരതയുടെ, അധാർമിയുടെ, അഹന്തയുടെ,
കഥാപാത്രങ്ങൾ, അനേകം കഥാപാത്രങ്ങൾ.

തെമ്മാടി എന്നും, തെറിച്ചവൻ എന്നും,
കാട്ടുവേടൻ എന്നും, കാട്ടുകള്ളൻ എന്നും,
കീചകൻ എന്നും, രാവണൻ എന്നും,
കൽക്കി എന്നും, കരിംകാലി എന്നും,
ടൈഗർ എന്നും , ടെർമിനേറ്റർ എന്നും,
ഡിസാസ്റ്റർ എന്നും, ഹിറ്റ്ലർ എന്നും,
പല മാതിരി പല നാമം നിനക്ക് ഞാൻ നൽകിടും,
നിൻ നാമം അറിഞ്ഞീടേണം,
അധമ നാമം എന്നറിഞ്ഞീടേണം,
മാലോകരൊക്കെ അറിഞ്ഞീടേണം,
മാറ്റത്തിന് കാഹളം മുഴുങ്ങീടേണം,
കാട്ടുവേടനെ ഭാസ്മീകരിച്ചിടേണം,
നാടിനു ശാപ മോക്ഷം ലഭിച്ചിടേണം,
നാട്ടാർക്കും ശാപ മോക്ഷം ലഭിച്ചിടേണം.

അജ്ഞത നിന്നിൽ കേറിപിടിച്ചു,
തീഷ്ണത നിന്നിൽ വാസമുറപ്പിച്ചു,
തെമ്മാടിത്തരം നിൻ നാവിൽ കളിച്ചു,
നീയൊരു വേടൻ, തനി വേടൻ,
കരി വേടൻ, കാട്ടുവേടൻ.

കാഴ്ചയിൽ നീയൊരു നികൃഷ്ടൻ,
വാഴ്ചയിൽ നീയൊരു നീചൻ,
ചിന്തയിൽ നീയൊരു കശ്മലൻ,
ശൈലിയിൽ നീയൊരു കാട്ടുപന്നി,
രൂപത്തിൽ നീയൊരു കാട്ടുപോത്തും,
വൈരത്തിൽ നീയൊരു കാട്ടാന.

നീയൊരു കാട്ടുവേടൻ,
തനി കാട്ടുവേടൻ.
തെമ്മാടി എന്നും, തെറിച്ചവൻ എന്നും,
കാട്ടുവേടൻ എന്നും, കാട്ടുകള്ളൻ എന്നും,
കീചകൻ എന്നും, രാവണൻ എന്നും,
കൽക്കി എന്നും, കരിംകാലി എന്നും,
ടൈഗർ എന്നും , ടെർമിനേറ്റർ എന്നും,
ഡിസാസ്റ്റർ എന്നും, ഹിറ്റ്ലർ എന്നും,
പല മാതിരി പല നാമം നിനക്ക് ഞാൻ നൽകിടും,
അധമ നാമം എന്നറിഞ്ഞീടേണം,
മാലോകരൊക്കെ അറിഞ്ഞീടേണം,
മാറ്റത്തിന് കാഹളം മുഴുങ്ങീടേണം,
കാട്ടുവേടനെ ഭാസ്മീകരിച്ചിടേണം,
നാടിനു ശാപ മോക്ഷം ലഭിച്ചിടേണം,
നാട്ടാർക്കും ശാപ മോക്ഷം ലഭിച്ചിടേണം


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:21-12-2018 08:54:35 PM
Added by :nash thomas
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :