വിധി എന്ന ക്രൂരനായ കോമാളി
ഇടകൊച്ചിയുടെ കവികൾ രണ്ടും,
ഇടനെഞ്ചിൽ കേറിയ കവികൾ,
ജീവിതം അവർക്കേകി ,
നിറം മങ്ങിയ കാഴ്ചകൾ,
അവർ നമുക്കേകി നിറമുള്ള കാഴ്ചകൾ,
താമരകളായി തിളങ്ങിയ കവിശ്രേഷ്ഠരേ,
മഹനീയമായീ വിളങ്ങട്ടെ പാരിൽ എന്നെന്നും.
സ്വപ്നലോകത്തു കഴിയുന്നവർ,
ജ്ഞാനി കൾ, തത്വചിന്തകർ എല്ലാം തന്നെ,
സ്വപ്നലോകത്തിലേക്ക് നമ്മെ-
കൊണ്ടുപോയിടുന്നെല്ലോ,
തെമ്മാടി കൂട്ടർ നമ്മെ നയിച്ച്,
പടുകുഴിയി എത്തിക്കുന്നുവോ?,
കാലം നമുക്ക് നൽകുന്ന-,
എരിതീയിക്കെ നമ്മൾ എന്ത് ചെയ്യാനാണ്?
കേവലം കാഴ്ചക്കാരനായി ,
കയ്പ്പേരും ജീവിതം കാണുകയോ?
ദുഃഖകരം തന്നെ ജീവിതം എങ്കിലും,
അനീതിയുടെ ദുഃഖം, ദുഷ്ട്ടവാക്കിലെ രൂക്ഷത,
മറക്കുക, ഹാ, അതീവ ദുഃഖകരം
പാഷാണം പാലിൽ കലക്കി നൽകിയാൽ,
അമൃത് പോലെ കുടിച്ചിടും നാളുകൾ -
നമ്മളിൽ വന്നു പോയീടും.
Not connected : |