അനുരാഗം - പ്രണയകവിതകള്‍

അനുരാഗം 

എന്തേ പൈതലേ നീ പിണക്കമാണോ?
എന്തേ നീ പിണങ്ങിയിരിപ്പതു?
കാണാൻ കൊതിച്ചു പലനാൾ,
എവിടെ നീ മറഞ്ഞിരിക്കുന്നു?
പൈതലേ, എന്തിനു നീ മറഞ്ഞിരിക്കുന്നു?
പിങ്ങുന്നതെതിനു കുഞ്ഞേ നീ,
ഇണങ്ങികഴിഞ്ഞവരെല്ലേ നമ്മൾ,
എന്തേ കുഞ്ഞേ നീ പിണങ്ങിയിരിപ്പതു?
അല്പകാലമേ ഉള്ളു ഈയുലകിൽ,
അല്പനേരം പിണക്കമെ പാടുള്ളു കുഞ്ഞേ നിനക്ക്,
കാലം കഴിഞ്ഞാൽ പിന്നെ നമ്മളിലുള്ള-
ഈ വൈര്യം നമുക്കെന്തു നേടിത്തരും?
ഒഴി ഒഴിവുകൾ പറയുന്നതെല്ലാം,
ഒഴിവാക്കാനുള്ള തന്ത്രങ്ങളല്ലേ?
എങ്കിലും കുഞ്ഞേ നിന്നെ ഞാൻ മറക്കുകയില്ല,
എൻ ജീവ ശ്വാസത്തിൽനിൻ പേരുണ്ടാവും.


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:21-12-2018 08:57:29 PM
Added by :nash thomas
വീക്ഷണം:374
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :