ഐ. എ. എസ് എന്ന  ഭോഷത്തം        
    അറിവില്ലാത്തൊരു കൂട്ടർ,
 അരങ്ങു വാഴുമ്പോൾ,
 അറിയാതെടുക്കുന്ന,
 അറിവുകുറഞ്ഞ നയങ്ങൾ,
 അറിവുള്ളൊരിൽ ചെലുത്തുമ്പോൾ,
 അറിയുക അറിയുക കൂട്ടരേ,
 അറിവില്ലാത്ത കൂട്ടരേ,
 അധികം വേണ്ടിനിയും നാളുകൾ,
 അഭ്രപാളികളിൽ എത്തീടും,
 അകക്കണ്ണു പാഴ് കണ്ണ് ആക്കിയ ദ്രോഹികളേ 
 അറിയിക്കാനായി എത്തും,
 അധികാരികളുടെ തിമിരം മാറ്റിടും,
 അഭിപ്രായത്തെ  തച്ചുടച്ചു,
 അനീതിയുടെ ശബ്ദം വെളിവാക്കീടും.
 അതിനായുള്ളോരു ശ്രമമല്ലോ,
 അനുനിമിഷം അതിനാണെല്ലോ,
 അറിയുക അറിയുക കൂട്ടരേ,
 അറിവില്ലാത്തൊരു കൂട്ടരേ,
 അരച്ചുകലക്കും ഞങ്ങൾ,
 അഴിമതി പുറത്താക്കീടും,
 അഴി മതി, അഴി മതിയെന്ന്,
  അധികാരികൾ പറഞ്ഞീടും,
 അജ്ഞത പുറത്താക്കീടും,
 അറിവില്ലാത്തൊരു കൂട്ടരെന്നു,
 അന്യരെല്ലാം അറിഞ്ഞീടും,
 അനുനിമിഷം അതിനാണെല്ലോ,
 അറിയുക, അറിയുക ഐ. എ. എസ് കാരാ,
 അറിയുക, അറിയുക ഐ. എ. എസ് കാരാ,
 
 
      
       
            
      
  Not connected :    |