സ്വപ്നം  - മലയാളകവിതകള്‍

സ്വപ്നം  

ദുരിത പൂർണമാം ലോകത്തിൻ,
അർത്ഥമില്ലായ്മ കണ്ടറിഞ്ഞ കൂട്ടർ,
മടുക്കകയില്ലയോ ലോകത്തിൻ,
ചേഷ്ടകളെ, വെറുക്കുകയില്ലയോ?
എല്ലാം മറന്നു ഏകാന്തമായി,
ഇരിക്കുമ്പോൾ കിട്ടുമൊരു സുഖം,
അനുഭവിച്ചവർക്കല്ലയോ പിടികിട്ടൂ,
പുസ്തകങ്ങൾ സഖിയായി കഴിയട്ടെ,
ബാക്കിയെല്ലാം മറക്കെട്ടെ,
സോക്രട്ടീസ്, പ്ലേറ്റോയും,
അരിസ്റ്റോട്ടിലും, ആയിരക്കണക്കിന്
മുനികളും, കബീർ ദാസും,
സൂർദാസും, ഭക്ത കവികളും
മനസ്സിൽ മഥിച്ചുമുന്നേറട്ടെ
നാളുകളുടെ ഓർമചെപ്പായി,
തീരട്ടെ എഴുത്തുകൾ,ചിന്തകൾ,
അവരവരുടെ ഉള്ളിലെ ആശക്കായി,
ജീവിച്ചു മരിക്കുക,
എന്തിനു തടവറയിൽ കഴിയണം,
അവരവർ തന്നെ തീർക്കുന്ന,
നിത്യ ദുരിത തടവറ,
മയക്കുന്ന വാക്കുകളാൽ,
മനുഷ്യനെ മയക്കീടട്ടെ,
വാക്കുകൾ കർത്തൻ,
നല്കീടെട്ടെന്നും.










up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:26-12-2018 09:05:48 PM
Added by :nash thomas
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :