ഒരൊറ്റ മരം മാത്രം
മുത്തശ്ശി പറഞ്ഞു ,മകനേ നീ
ആൽമരം പോലെയാകണം
എവിടെ വീണാലും മുളച്ചു പൊന്തണം
വടവൃക്ഷമായ് പടർന്നു വളരണം
പാടുന്ന പക്ഷിയ്ക്കും
തേടുന്ന ഹൃദയത്തിനും
തണലായ് മാറണം
കാറ്റു പാടുന്ന ചില്ലയിൽ
കിളിക്കൂടിനൊരു
ഹേമന്ദ താളമാകണം
ചെയ്തു തോരാത്ത വർഷങ്ങളിൽ
ഇലവീടിൻ ജാലകങ്ങളsച്ച്
ഒറ്റമരമായ് നില്ക്കണം
ആൽമരമായില്ല മുത്തശ്ശീ ഞാൻ
ഒടിഞ്ഞ മരമായ് കണ്ണീർ വാർക്കവേ
ഓർമ്മകൾ നിറയെ കായ്ച്ച ഒരൊറ്റ
മരമായ് പൂത്തു നിന്നൂ
മുത്തശ്ശി തൻ പ്രിയസ്വപ്നങ്ങൾ
വാക്കുകളിന്നാണ്
വാതായനങ്ങൾ തുറന്നതും
മഹാവൃക്ഷം പോലെ
പടർന്ന് തണലായതും
മുത്തശ്ശി പറഞ്ഞു, മകനേ നീ
ആൽമരം പോലെയാകണം
എഴുതിയത്:ജയരാജ് മറവൂർ
.........................................................
Not connected : |