വേണ്ടാത്തമൗനം  - തത്ത്വചിന്തകവിതകള്‍

വേണ്ടാത്തമൗനം  

തിന്നാൻ ജീവിക്കുന്നവർ
മരണത്തോടടുക്കുന്നു
ജീവിക്കാൻ തിന്നുന്നവർ
മരണത്തെയകറ്റുന്നു
ഇത്തിരിനേരം കൂടി
ഭൂമിയിലെ ചൂടും തണുപ്പും
വെളിച്ചവും കാഴ്ചകളും
അനുഭവിച്ചുതീർക്കാൻ

നാക്കിലെ രസങ്ങൾ
വയറിനു നീരസം
മേദസ്സുകൂട്ടുന്നതു -
ള്ളിൽഒരിടിമുഴക്കം

ഹൃദയമിടിപ്പിൽ
കൂറ്റൻപരുക്കുകൾ
കണ്ണുകൾ തല്ലിയും
ശ്വാസമൊടുങ്ങിയും
കുഴഞ്ഞു വീഴുന്നു
നിതാന്തമൗനത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-12-2018 05:23:32 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me