സന്ധ്യേ
എന്നിലേക്കൊഴുകുന്ന പൊന്നിൻ നിറമുള്ള -
രശ്മിയിൽനിന്നും ഞാനറിഞ്ഞു....
കൂടുകൾ തേടുന്ന പറവ മുഴക്കുന്ന -
ആരവത്തിൽനിന്നും ഞാനറിഞ്ഞു....
സൂര്യൻ മറയുന്നു ചന്ദ്രൻ ഉദിക്കുന്നു-
സന്ധ്യേ നീ എൻ അരികിലല്ലോ....
വാനം ചുവക്കുന്നു ഗാനം മുഴങ്ങുന്നു
ദീപം തെളിയിക്കാൻ കാത്തിരിപ്പൂ..
എന്തിനു സന്ധ്യേ നിനക്കിത്ര മൗനം
സൂര്യൻ മറയുന്ന കാഴ്ചകണ്ടോ ? അതോ?
ചന്ദ്രനോടടുക്കുന്ന വേദനയോ?
പറയൂ സന്ധ്യേ എന്തിനീ മൗനം..
ഇനിയും നീ നിൻ പ്രഭ ചൊരിയൂ സന്ധ്യേ ....
ഭൂമിയെ നിൻപ്രഭയാൽ അലങ്കരിക്കൂ ..
നീയെൻ ഭൂമിയെ സ്വർണ്ണ ഭൂമിയാക്കൂ ...
സന്ധ്യേ ഭൂമിയെ സ്വർണ്ണ ഭൂമിയാക്കൂ ...
Not connected : |