ജീവിതമെന്ന നാടകം
മാറോടുചേർന്നു കിടക്കും
മാംഗല്യത്താലിക്കൊപ്പം
വാനോളം സ്വപ്‌നങ്ങൾ മനതാരിലൊളിപ്പിച്ചും
കൈകളിലേന്തിയ
പൊൻവിളക്കിൻ തിരിനാളം പോൽ,
കടലോളം പ്രതീക്ഷകൾ
അണയാതെ സൂക്ഷിച്ചും
ഭർതൃഗൃഹത്തിൻ പുത്തനന്തരീക്ഷത്തിൽ
നാളുകൾ മന്ദം കൊഴിയവെ,
നെയ്തുകൂട്ടിയ കിനാക്കൾക്കു
പറക്കുവാൻ, ചിറകുകളില്ലെന്നതിനേക്കാളേറെയെന്നെ
കണ്ണീരിലാഴ്ത്തിയതു,
നാളതുവരെ ഞാൻ, വാർത്തെടുത്ത "ഞാനെന്നയെന്നെ"
മറ്റാർക്കൊക്കെയോ വേണ്ടി നിര്ജീവമാക്കിയെന്നതിനാലായിരുന്നു...
Not connected : |